എന്റെ ശരീരം എന്റെ അവകാശം’, ഗര്‍ഭച്ഛിദ്ര നിരോധനത്തിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം

ഗര്‍ഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രം പാടില്ലെന്ന ടെക്‌സസ് നിയമത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. സെപ്തംബറിലാണ് നിയമം പ്രബല്യത്തില്‍ വന്നത്. ഇന്നലെ മാത്രം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വനിതകള്‍ തെരുവിലിറങ്ങി. ‘എന്റെ ശരീരം എന്റെ അവകാശം’, ‘ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുക’ എന്നീ പ്ലക്കാഡുകളുമായാണ് വാഷിഗ്ടണിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാര്‍ അണിനിരന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരോ സര്‍ക്കാരോ അല്ല, സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് സമരക്കാര്‍ പ്രതികരിച്ചു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ വനിതകളുടെ വാര്‍ഷിക മാര്‍ച്ച് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലും. അതേസമയം, നിയമത്തെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിഷ്‌കളങ്കരായ കുട്ടികളുടെ രക്തമാണ് നിങ്ങള്‍ സമരക്കാരുടെ കൈകളിലെന്നാണ് സമരത്തെ എതിര്‍ക്കുന്നവരുടെ വാദം

Article by admin