രാജ്യത്ത്​ 58 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍: 86,052 പുതിയ രോഗികള്‍; 1141മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 58,18,571 ആയി.

കഴിഞ്ഞ ദിവസം 1141 കോവിഡ്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇന്ത്യയിലെ കോവിഡ്​ മരണസംഖ്യ 92,290 ആയി ഉയര്‍ന്നു. കോവിഡ്​ മരണ നിരക്ക്​ 1.59 ശതമാ​നമായെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ നിലവില്‍ 970116 രോഗികളാണ്​ ചികിത്സയിലുള്ളത്​. 47.56 ലക്ഷം പേര്‍ രോഗമുക്തി ​നേടി. രോഗമുക്തി നിരക്ക്​ 81.74 ശതമാനമായി ഉയര്‍ന്നു. കോവിഡ്​ രോഗമുക്തി നിരക്കില്‍ ഇന്ത്യയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​.

Article by admin