രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്ബോള്‍ വിശ്രമമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍, നടത്തിയത് 28 ലക്ഷം കൊവിഡ് പരിശോധന

ന്യൂഡല്‍ഹി: കൊവിഡ് പടര്‍ന്ന് പിടിക്കുമ്ബോള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയത്. മേയ് 23ന് രാവിലെ വരെ 28,34,798 സാമ്ബിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1,15,364 സാമ്ബിളുകള്‍ പരിശോധിച്ചുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 137 പേര്‍ മരിച്ചു. രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച മാത്രം 2,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേര്‍ മരിച്ചു.

മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം തമിഴ്നാട് ആണ്. 14,753 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേര്‍ മരിച്ചു. ഗുജറാത്തില്‍ 13,268 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Article by admin