കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി : കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദേശം സമര്‍പ്പിക്കാന്‍ ജിസിഡിഎക്കും കോടതി നിര്‍ദ്ദേശം നല്‍കി.

Article by admin