മരടില്‍ ഫ്ലാറ്റുകള്‍ നിലംപൊത്തി ഒരുവര്‍ഷം തികയുമ്ബോഴും ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും പൂര്‍ണമായും നല്‍കിയിട്ടില്ല. ബില്‍ഡര്‍മാര്‍ പണം നല്‍കാത്തതാണ് ഇതിന് കാരണം. ഫ്ലാറ്റ് പൊളിച്ചപ്പോള്‍ നാശമുണ്ടായ സമീപവാസികള്‍ക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അതേസമയം ഫ്ലാറ്റ് പൊളിക്കാനും ഫ്ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കാനുമൊക്കെയായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്. ഫ്ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം പൊളിക്കലിന്റെ ഭാഗമായി ലഭിച്ചിരുന്നു. 12 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇനിയും കിട്ടാനുണ്ട്. ബില്‍ഡര്‍മാര്‍ പണം നല്‍കാത്തതാണ് പ്രശ്ന കാരണം. ഫ്ലാറ്റ് പൊളിച്ചപ്പോള്‍ കേടുപാടുകള്‍ പറ്റിയ വീടുകള്‍ക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫ്ലാറ്റ് പൊളിക്കാന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറിത്താമസിച്ചവര്ക്കു വാടകയും നല്‍കിയില്ല.
അതേസമയം ഫ്ലാറ്റ് പൊളിക്കാനും ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുമൊക്കെയായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 66 കോടിയിലേറെ രൂപയാണ്. ബില്‍ഡര്‍മാര്‍ പണം കെട്ടിവച്ചാല്‍ മാത്രമേ സര്‍ക്കാരിനും ചിലവായ പണം തിരിച്ചു പിടിക്കാനാവൂ. അല്ലെങ്കില്‍ ബില്‍ഡര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയാല് പ്രദേശവാസികളുടെ നഷ്ടപരിഹാരം നല്‍കാമെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്