ഉത്തര്‍പ്രദേശില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. നേരത്തേ കേരളം, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഡല്‍ഹിയില്‍ വളര്‍ത്ത് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. ഡല്‍ഹിയിലെ ഏറ്റവും വലിയ ഇറച്ചികോഴി മാര്‍ക്കറ്റായ ഗാസിപൂര്‍ പത്തുദിവസത്തേക്ക് അടച്ചു. ഇവിടെ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച് ജലന്ധറിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ദ്രുതകര്‍മ്മസേനയെ നിയോഗിച്ചു.
വളര്‍ത്തുപക്ഷി വില്‍പ്പന മാര്‍ക്കറ്റുകള്‍, വന്യജീവ സംരക്ഷണ കേന്ദ്രങ്ങള്‍, തടാകങ്ങള്‍ എന്നിവടിങ്ങളില്‍ വെറ്ററിനറി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്