ഖത്തറില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി

ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഒരേ താമസ കേന്ദ്രത്തില്‍ നിന്നുള്ളവരാണ് ഇത്രയും പേരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച കോവിഡ് ബാധിച്ച മൂന്ന് പേരില്‍ നിന്നാണ് ഇവര്‍ക്ക് പകര്‍ന്നത്. എല്ലാവരെയും പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു

Article by admin