കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന്‌ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. 11 മണിക്ക് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ഉന്നതതലയോഗവും വിളിച്ചിട്ടുണ്ട്.രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ കേന്ദ്രസംഘത്തിനു മുന്നില്‍ വിശദീകരിക്കും.
ദേശീയ രോഗനിയന്ത്രണ കേന്ദ്രംഡയറക്ടര്‍ ഡോ. എസ്.കെ സിംഗ്, കൊവിഡ് പ്രതിരോധത്തില്‍കേരളത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് അലം എന്നിവരാണ് സംഘത്തിലുള്ളത്.

സംഘം നേരത്തെ കോട്ടയത്തും ആലപ്പുഴയിലുമെത്തി
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ചികിത്സയിലുള്ളതും ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്ദേശീയ ശരാശരി 2 നു താഴെ നില്‍ക്കുമ്ബോള്‍ കേരളത്തില്‍ പത്തിനടുത്താണ്.

Article by admin