ഇന്ത്യ -ചെെന അതിര്‍ത്തിയില്‍ നിന്നും ചെെനീസ് സേന പിന്‍മാറുന്നു

ഇന്ത്യ -ചെെന അതിര്‍ത്തിയില്‍ നിന്നും ചെെനീസ് സേന പിന്‍വാങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷത്തിന് അയവ് വന്നിരിക്കുകയാണ്. ചെെനീസ് സേനയുടെ താല്‍ക്കാലിക പിന്‍മാറ്റമാണോ എന്ന സംശയമാണ് ഇന്ത്യക്കുളളത്. ഇതിനാല്‍ തന്നെ ചെെനയുടെ നീക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ച്‌ വരികയാണ് ഇന്ത്യ. പാംഗോംഗിലെ ചെെനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും അതിന് ശേഷം മാത്രമെ ഉറച്ച തീരുമാനമെടുക്കാന്‍ സാധിക്കുവെന്നും ഇന്ത്യന്‍ ആര്‍മി കമാന്‍ഡര്‍ പറഞ്ഞു. ഗല്‍വാനിലും ഗോഗ്രയിലും ഹോട്ട് സ്പ്രിംഗ്സിലും പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് പ്രതികൂല സാഹചര്യമാണെന്നും എന്നാല്‍ ഫിംഗര്‍ ഫോര്‍ വരെ റോഡ് നിര്‍മിച്ചതിനാല്‍ സ്ഥിതി ചെെനയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Article by admin