രാജസ്ഥാനിലെ സ്കൂളുകളില്‍ ഇനി ആത്മീയ നേതാക്കളുടെ പ്രഭാഷണവും

രാജസ്ഥാനിലെ 86000 സര്‍ക്കാര്‍ സ്കൂളുകളില്‍ ബാലസഭ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വാരാന്ത്യ പരിപാടിയില്‍ ഇനി ആത്മീയ നേതാക്കളുടെ പ്രഭാഷണവും ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ വിദ്യഭ്യാസ വകുപ്പ്. എല്ലാ മാസത്തേയും മൂന്നാമത്തെ ശനിയാഴ്ച സംഘടിപ്പിക്കുന്ന ബാല സഭയിലാണ് സംസ്ഥാനത്തെ പ്രസിദ്ധ പ്രസിദ്ധരായ ആത്മീയ നേതാക്കളെ സന്ദേശങ്ങള്‍ക്കായി ക്ഷണിക്കുക. ആത്മീയ നേതാക്കള്‍ ഏത് മതത്തില്‍ പെട്ടവരായാലും ജനങ്ങളാല്‍ അറിയപ്പെടുന്നവരും ആളുകള്‍ക്ക് വിശ്വാസം ഉള്ളവചരും ആകണമെന്ന് സംസ്ഥാന ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പറഞ്ഞു. പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം എല്ലാ ശനിയാഴ്ചയും 30 മിനിട്ട് സമയമാണ് ബാലസഭയ്ക്കായി നീക്കി വയ്ക്കുന്നത്. ഓരോ ആഴ്ചയിലും കുട്ടികളില്‍ വിജ്ഞാനവും വിനോദവും ധാര്‍മ്മികതയും വളര്‍ത്തുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്

Article by admin