തൊഴില്‍-വിസ ചട്ടങ്ങളില്‍ അടുമുടി ചട്ടങ്ങളില്‍ അടിമുടി മാറ്റവുമായി യുഏഇ

തൊഴില്‍-വിസ ചട്ടങ്ങളില്‍ അടിമുടി മാറ്റവുമായി യുഏഇ. നിലവില്‍ ഒരു തൊഴില്‍ വിസ അനുവദിച്ച് കിട്ടാന്‍ താമസ-കുടിയേറ്റ വകുപ്പില്‍ 3000 ദിര്‍ഹം നിക്ഷേപിക്കണമായിരുന്നു. വിസ റദ്ദാക്കുമ്പോള്‍ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഇൗ സെക്യൂരിറ്റി ഡെപ്പോസിറ്റ്. എന്നാല്‍ ഇനി മുതല്‍ ഈ സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടതില്ല. രാജ്യത്ത് നിക്ഷേപമായി സ്വീകരിച്ചിട്ടുള്ള 14 ബില്യണ്‍ യുഎഇ ദിര്‍ഹം തൊഴിലുടമകള്‍ക്ക് തിരിച്ച് നല്‍കും. ഇതിന് പകരം ഓരോ തൊഴിലാളിയും വാര്‍ഷിക വിരസംഖ്യയായി 60 ദിര്‍ഹം മാത്രം അടച്ച് പരിരക്ഷാ പദ്ദതിയില്‍ അംഗങ്ങളാകണം. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടി മടക്കി അയച്ചാല്‍ 2 വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇനി വിലക്കിന് പകരം നിലവിലുള്ള പിഴയടച്ച് അവര്‍ പുതിയ വിസയില്‍ രാജ്യത്തെത്താം. തൊഴില്‍ വിസ കാലാവധി കഴിഞ്ഞും ജോലിയില്‍ തുടരാന്‍ താത്പ്പര്യമുള്ളവര്ക്ക് 6 മാസത്തെ താത്ക്കാലിക വിസ അനുവദിക്കും. രാജ്യത്ത് പഠിക്കാന്‍ എത്തുന്നവര്‍ക്ക് 2 വര്‍ഷത്തെ സ്റ്റുഡന്‍സ് വിസയും അനുവദിക്കും. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട കാര്യമില്ല. അവിടെ തന്നെ വിസാ മാറ്റത്തിന് സൗകര്യമൊരുക്കും, തൊഴില്‍ വിസയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമില്ല. ഇന്നലെ യുഎഇ വൈസ്പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ക് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അദ്ധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ തൊഴില്‍- വിദ്യഭ്യാസ മേഘലയ്ക്ക് ഊര്‍ജ്ജം ചപകരുന്ന തീരുമാനം കൈക്കൊണ്ടത്.

Article by admin