കെവിന്‍റെ കൂടുബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ; നീനുവിന്‍റെ പഠനവും സര്‍ക്കാര്‍ ചെലവില്‍

ദുരഭിമാന കൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം കെവിന്‍ പി ജോസഫിന്‍റെ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിക്കാനും നീനുവിന്‍റെ പഠനം സര്‍ക്കാര്‍ ചെലവില്‍ പൂര്‍ത്തീകരിക്കുന്നതിനും ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. വാടകവീട്ടില്‍ കഴിയുന്ന കെവിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ അനുവദിക്കുന്നത്. നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്ന നിലപാടിലാണ് സര്ക്കാര്‍

Article by admin