അമേരിക്കയില്‍ മാരകരോഗിയായ ഹൈസ്കൂള്‍ അത്ലറ്റിന്‍റെ അന്ത്യാഭിലാഷം ഗര്‍ഭച്ഛിദ്ര നിരോധനം; നിറവേറ്റുമെന്ന് ടെക്സസ് ഗവര്‍ണ്ണര്‍

ബോണ്‍കാന്‍സര്‍ മാരകമായതിനെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന ഹൈസ്കൂള്‍ അത്ലറ്റിന്‍റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭച്ഛിദ്രം സംസ്ഥാനത്ത് അവസാനിപ്പിക്കുമെന്ന് ടെക്സസ് ഗവര്‍ണ്ണര്‍. നട്ടെല്ലില്‍ മാരകമായ ട്യൂമര്‍ ബാധിച്ച് മരണത്തോടു മല്ലടിക്കുന്ന 16കാരന്‍ ജെറമ്യ തോമസിന്‍റെ അന്ത്യാഭിലാഷത്തിനാണ് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് എബെട്ട് ടെലഫോണ്‍ സന്ദേശത്തിലൂടെ മറുപടി നല്‍കിയത്.
വോയ്സ്ഓവര്‍
ഹൈസ്കൂള്‍ അത്ലറ്റായിരുന്ന ജെറമ്യ കാലിഫോര്‍ണിയ, മെക്സിക്കോ, ടെക്സസ് എന്നിവിടങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. പത്ത് ശതമാനം പോലും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന വൈദ്യശാസ്ത്ര വിധി വന്നതോടെ തന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കണമെന്ന ആവശ്യം ജെറമ്യ നേരിട്ട് തന്നെ ഗവര്‍ണ്ണറെ അറിയിക്കുകയായിരുന്നു. മരണശേഷം തന്‍റെ ജീവിതം കൊണ്ട് ഇത്രയെങ്കിലും നേടാനായെന്ന് മറ്റുള്ളവര്‍ ഓര്‍മ്മിക്കുന്നതിനാണ് ജെറമ്യ ഈ ആവശ്യം ഉന്നയിച്ചത്. അതേ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഗവര്‍ണ്ണര്‍ ഗ്രെഗ് ജെറമിയയെ ഫോണില്‍ വിളിക്കുകയായിരുന്നു. ജെറമ്യയുടെ ആവശ്യപ്രകാരം ഗര്‍ഭച്ഛിദ്രം ഇല്ലായ്മ ചെയ്യുന്ന ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അതവസാനിപ്പിക്കുന്നതിന് വേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അബോര്‍ഷന്‍ ക്ലീനിക്കുകള്‍ക്കെതിരെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജെറമ്യയും ചെറുപ്രായം മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നത് ദൈവത്തിന്‍റെ സൃഷ്ടി വൈഭവത്തിന് എതിര് നില്‍ക്കുന്നതിന് തുല്യമാണെന്നും അത് പൈശാചികമാണെന്നുമായിരുന്നു ജെറമ്യയുടെ നിലപാട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ വിഷയത്തില്‍ അനുകൂല തീരുമാനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1973 മുതല്‍ മുതല്‍ 60 മില്യണ്‍ കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ഇങ്ങനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടുകയായിരുന്നു.

Article by admin