അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ടത് 63000 പൗരന്മാരെന്ന് ഡൊണാള്‍ഡ് ട്രമ്പ്; എയ്ഞ്ചല്‍ ഫാമിലീസിനെ ആശ്വസിപ്പിച്ച് പ്രസിഡന്റ്

2011 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ 63000 പൗരന്മാര്‍ അനധികൃത കുടിയേറ്റക്കാരാല്‍ വധിക്കപ്പെട്ടതായി പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രമ്പ്. വൈറ്റ് ഹൗസില്‍ ജൂണ്‍ 22ന് നടന്ന പ്രത്യേക ചടങ്ങില്‍ അനധികൃത കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് അവരുടെ ഓട്ടോ ഗ്രാഫുകളില്‍ ഒപ്പിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രസിഡന്‍ര്.
വോയ്സ് ഓവര്‍
അനധികൃത കുടിയേറ്റക്കാര്‍ 63000 പൗരന്മാരുടെ ജീവനാണ് കവര്‍ന്നത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കി ഇത്തരക്കാരെ അമേരിക്കയില്‍ പ്രവേശിപ്പിക്കാതെ തടയുമെന്നും ട്രമ്പ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായാണ് ഉറ്റവരില്‍ അനേകര്‍ ചടങ്ങില്‍ പങ്കെടുത്തത്. ഡൊണാള്‍ഡ് ട്രമ്പ് ആ ചിത്രങ്ങളില്‍ ഒപ്പ് ചാര്‍ത്തുമ്പോള്‍ പലരും വിതുമ്പുന്നുണ്ടായിരുന്നു. എയ്ഞ്ചല്‍ ഫാമിലീസ് എന്നാണ് പ്രസിഡന്റ് അവരെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതിലൂടെ കുടുംബാംഗങ്ങളില്‍ നിന്ന് എന്നന്നേക്കുമായി അവര്‍ മാറ്റപ്പെടുന്നതാണോ നിയമവിരുദ്ധമായി രാജ്യത്ത് കുടിയേറുന്നവരുടെ കുട്ടികളെ എല്ലാ സുഖസൗകര്യങ്ങളോടും കൂടെ താത്ക്കാലികമായി മാറ്റി രാജ്യത്തിന് ദ്രോഹം ചെയ്യുന്ന അനധികൃത കുടിയേറ്റത്തിന് തടയിടുന്നതാണോ ഉചിതം എന്നും ട്രമ്പ് വേദിയില്‍ ചോദിച്ചു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ദുര്‍ബലമാക്കിയ ഡെമോക്രാറ്റുകള്‍ ചര്‍ച്ചയ്ക്കോ രാജ്യത്തിന്‍റെ നിലനില്‍പ്പിനായി കൂടിക്കാണുന്നതിനോ തയാറാകാത്തത് ശരിയല്ലെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.ന്യൂസ് ഡെസ്ക്, ഹാര്‍വെസ്റ്റ് യുഎസ്എ

Article by admin